കെ ബാബുവിനെതിരെ വിജിലന്‍സ് നടത്തുന്നത് സത്യസന്ധമായ അന്വേഷണമാണെന്ന് വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പരാതിയില്‍ കഴമ്പുണ്ടെന്നതിനാലാണ് എഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അഴിമതി മുക്തമാക്കുകയെന്ന സര്‍ക്കാര്‍ നയമാണ് വിജിലന്‍സ് നടപ്പാക്കുന്നതെന്നും ജോക്കബ് തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തതിന് തുടര്‍ച്ചയായി മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്‍റയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പ്രതിപ്പട്ടികയിലുള്‍പ്പെട്ട ബാബുവിന്‍റെ സന്തതസഹചാരികളും ബിനാമികളെന്നും കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍,കുമ്പളം സ്വദേശി ബാബു റാം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
