ദില്ലി:സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തം രാഷ്ട്രീയ അഴിമതിയെന്ന് ജേക്കബ് തോമസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍.
ദില്ലിയിലെ ജെഎന്‍യു സര്‍വ്വകലാശാലയിലെ പ്രഭാഷണത്തിനിടയൊണ് രാഷ്ട്രീയ രംഗത്തെ അഴിമതികളക്കുറിച്ച് ജേക്കബ് തോമസ് പറഞ്ഞത്. അഴിമതിക്കെതിരെ ശംബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നവരായും ജേക്കബ് തോമസ് ആരോപിച്ചു.
കുറിഞ്ഞിയില്‍ 300 ഏക്കര്‍ വനം കത്തിനശിച്ചത് കാട്ടുതീയാകാനിടയില്ല. മനുഷ്യര്‍ തന്നെയാകാം ഇതിനുപിന്നില്‍. തെളിവ് നശിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പലരും കരുതുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
