Asianet News MalayalamAsianet News Malayalam

തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും വിജിലൻസിന് വീഴ്ച പറ്റി, പാറ്റൂര്‍ കേസിൽ തുറന്നടിച്ച് ജേക്കബ് തോമസ്

jacob thomas against vigilance in pattoor case
Author
First Published Feb 12, 2018, 10:36 AM IST

തിരുവനന്തപുരം:  പാറ്റൂര്‍ കേസിലെ തിരിച്ചടിയിൽ വിജിലൻസിനെ വിമർശിച്ച് മുൻ ഡയറക്ടര്‍ ജേക്കബ് തോമസ്. എഫ്ഐആര്‍ ഇട്ട് ഒന്നരമാസത്തിനകം വിജിലൻസ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാൽ കേസിൽ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും തുടര്‍ന്ന് വന്ന വിജിലൻസ് നേതൃത്വത്തിന് വീഴ്ച പറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം അഞ്ച് പേര്‍ക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ കോടതി വിധിയിലാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം

പാവപ്പെട്ടവന്റെ ഭൂമിയെങ്കിൽ പൈപ്പ് ലൈൻ മാറ്റുമായിരുന്നോയെന്നും തുടർ നടപടി വിജിലൻസിന്റെ ഉത്തരവാദിത്തമെന്നും ജേക്കബ് തോമസ് പറയുന്നു. വിജിലൻസ് ഡയറക്ടറുടെ തസ്തിക മാറ്റ ശുപാർശക്കെതിരെ ജേക്കബ് തോമസ് പ്രതികരിച്ചു. കേന്ദ്ര നിയമമനുസരിച്ച് വിജിലൻസ് ഡയറക്ടറാകേണ്ടത് ഡിജിപി തന്നെയാണെന്നും ജേക്കബ് തോമസ് പറയുന്നു.  ഏത് ഉന്നതനെതിരെയും അന്വേഷണം നടത്തണമെങ്കിൽ ഡിജിപി റാങ്ക് വേണമെന്നും അദ്ദേഹം പറയുന്നു.

പാറ്റൂര്‍ ഭൂമി ഇടപാടിലെ വിജിലൻസ് കേസ് ഭാവനാ സൃഷ്ടിയെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തപ്പോൾ വിജലൻസ് തലപ്പത്തുണ്ടായിരുന്ന ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. കേസെടുത്ത് അഴ്ചകൾക്കകം വിജിലൻസ് ഡയറക്ടര്‍ പദവി ഒഴിഞ്ഞതിനാൽ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും പങ്കില്ലെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം

ഹൈക്കോടതി നടത്തിയ വ്യക്തിഗത പരാമര്‍ശത്തെ കുറിച്ചും അദ്ദേഹത്തിന് മറുപടിയുണ്ട്. വിജിലൻസ് തലപ്പത്ത് എഡിജിപി മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ നിയമപരമല്ലെന്നും ജേക്കബ് തോമസ് വിശദീകരിച്ചു

Follow Us:
Download App:
  • android
  • ios