തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ജേക്കബ് തോമസ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് നാട്ടുകാരുടെ മര്‍ദ്ദനത്തിനിരയായ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. നാം മുന്നോട്ടാണെന്നും എന്നാല്‍ കാടിന്റെ മക്കൾ പിന്നോട്ടെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പാഠം ആറ്, കാട്ടിലെ കണക്കുകളെന്ന പേരിലാണ് പോസ്റ്റ്. 28 വകുപ്പുകള്‍ സുഖിച്ച് ജീവിക്കുകയും 500 കോടി മുക്കുകയും ചെയ്തു. അന്നമില്ലാതെ മരിച്ചവര്‍ 100 കുഞ്ഞുങ്ങളാണ്. അടിയേറ്റ് മരിച്ചത് ഒരാള്‍. 31000 പേര്‍ മരിച്ച് ജീവിക്കുന്നുവെന്നും ജേക്കബ് തോമസ് കണക്കുകള്‍ സഹിതം ആരോപിക്കുന്നു.