രണ്ട് വിജിലൻസ് കേസിൽ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് വിജിലൻസ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഐഎഎസ് തലത്തിലെ സമ്മർദ്ദം കാരണം ചീഫ് സെക്രട്ടറി കൈമാറിയ റിപ്പോർട്ടിൽ ഇതുവരെയും മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ല. 

Add Asianetnews as a Preferred SourcegooglePreferred

ടോം ജോസ് സർവീസില്‍ തുടരുന്നത് കേസന്വേഷണത്തെ താരമായി ബാധിക്കുകയാണെന്ന് വിജിലൻസ് ഡയറക്ടര്‍ വീണ്ടും സർക്കാരിനെ അറിയിച്ചു. ഇതിലെ അതൃപ്തിയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിനെന്നാണ് സൂചന. ഉപ്പിന് മധുരമുള്ള കാലം കഴിഞ്ഞുപോകേണ്ടയെന്നാണ് പോസ്റ്റ്. 

ഉപ്പു തിന്നവർ വെള്ളം കുടിക്കാതെ മധുരം നുകരുവെന്ന് പറയുന്ന വിജിലൻസ് ഡയറക്ടർ തന്‍റെ അതൃപ്തി പരസ്യമാക്കുകയാണ്. മാവേലി നാട്ടിൽ സദ്ഭരണം ഉറപ്പാക്കാൻ കരുത്തോടെ പ്രവർത്തിക്കണമെന്ന ഓണാശംസക്കൊപ്പം ചേർത്താണ് പുതിയ പോസ്റ്റിട്ടിരിക്കുന്നത്. 

പല ഉദ്യോഗസ്ഥർക്കുമെതിരായ പ്രോസിക്യൂഷൻ അനുമതി നല്‍കുന്നതും വൈകുന്നുണ്ട്. കഴിഞ്ഞ സർക്കാരിന് കാലത്തും സർക്കാറിനെതിരായ അതൃപ്തി പ്രകടനത്തിന് ജേക്കബ് തോമസ് ആയുധമാക്കിയതും ഫേസ്ബുക്ക് സന്ദേശങ്ങളാണ്.