കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച്  ജേക്കബ് തോമസ്

തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് ജേക്കബ് തോമസ്. പാഠം ഏഴ്, വെള്ളപ്പൊക്ക കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസ് പുതിയ ഫേസ്‍ബുക്ക് പോസ്റ്റിട്ടത്.

ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പാഠാം 7

വെള്ളപ്പൊക്ക കണക്ക്

മരണ ദുഃഖം : 10 
അവധി സന്തോഷം : 7 ദിവസം
വകുപ്പുകള്‍ : 96
ദുരിതാശ്വാസം : സ്വയം സഹായം
ഹെലികോപ്റ്റര്‍ നിരീക്ഷണം : ആളില്ല
വെള്ളപ്പൊക്ക ഹര്‍ത്താല്‍ : ഇല്ല
വെള്ളപ്പൊക്ക കാരണം : 19
വികസന സാദ്ധ്യത : വെള്ളത്തിലെ ആനവണ്ടി