തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ വീണ്ടും വിമർശനവുമായി ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. പാഠം ആറ് കാട്ടിലെ കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങള്‍. 28 വകുപ്പുകാ‍ർ സുഖിച്ചു ജീവിക്കുമ്പോള്‍ 31,000 പേർ മരിച്ചു ജീവിക്കുന്നു. 500 കോടിയുംവിജിലൻസ് ഓഡിറ്റ് റിപ്പോർട്ടും മുക്കിയെന്നും ഫെയ്സ് ബുക്കിൽ ജേക്കബ് തോമസ് കുറ്റപ്പെടുത്തുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അന്നമില്ലാതെ മരിച്ചവർ-100 കുഞ്ഞുങ്ങൾ, അടിയേറ്റ് മരിച്ചവർ-1, മരിച്ചു ജീവിക്കുന്നവർ-31000, സുഖിച്ചു ജീവിക്കുന്നവർ-28 വകുപ്പുകാർ, മുടക്കിയ പണം-500കോടി, വിജിലൻസിന്റെ ആഡിറ്റ്- ആളെ തട്ടി.. നാം മുന്നോട്ട്, കാടിന്റെ മക്കൾ പിന്നോട്ട്!!!