ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ പ്രതികരണവുമായി ജേക്കബ് തോമസ് ഐപിഎസ്. കന്യാസ്ത്രീയെ മഠത്തിൽ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മഠത്തിനുള്ളിൽ കന്യാസ്ത്രീയെ പീ‍ഡിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും ഇത് സുരക്ഷിത കേരളമല്ല, അരക്ഷിത കേരളമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ പ്രതികരണവുമായി ജേക്കബ് തോമസ് ഐപിഎസ്. കന്യാസ്ത്രീയെ മഠത്തിൽ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മഠത്തിനുള്ളിൽ കന്യാസ്ത്രീയെ പീ‍ഡിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും ഇത് സുരക്ഷിത കേരളമല്ല, അരക്ഷിത കേരളമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

നീതിക്കായി കന്യാസ്ത്രീകൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് സംസ്ഥാനം സുരക്ഷിതമാണോ അരക്ഷിതമാണോ എന്നുള്ള വലിയ ചോദ്യമാണ് ഉയർത്തുന്നതെന്നും ജേക്കബ് തോമസ് തിരുവനന്തപുരം പ്രസ് ക്ലബിൻറെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നതു ഹീനമാണ്. കാരണം അയാള്‍ നിസ്സഹായനാണ്. അതുപോലെ അന്ത്യന്തം ഹീനമായി പ്രവൃത്തിയാണ് കന്യാസത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നത്. ജലന്തര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല എന്നു സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.