കോഴിക്കോട്: ചീഫ് സെക്രട്ടറി കെ എ എബ്രഹാമിന്റെ പരാതിക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ മറുപടി. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ജേക്കബ് തോമസ് കോഴിക്കോട് പറഞ്ഞു. പദവിയോ, പണമോ, ഏത് ജില്ലക്കാരനാണെന്നോ എന്നുള്ള കാര്യം അന്വേഷണത്തില്‍ പ്രശ്‌നമല്ലെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു. കെ ബാബുവിനും ഇ പി ജയരാജനുമെതിരായ അന്വേഷണം നിഷ്പക്ഷമായി തന്നെ നടക്കുമെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.