ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലി കഴിഞ്ഞദിവസം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷമുണ്ടായിരുന്നു. ഇവിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം പതിവാണെന്നും ബിജെപി ആരോപിക്കുന്നു. സര്‍വ്വകലാശാലാ യൂണിയന്‍ ഭരണം സിപിഐഎമ്മിന്റെയും ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെയും നിയന്ത്രണത്തിലാണ്. ദേശവിരുദ്ധരെ സഹായിക്കുന്ന നിലപാടാണ് വൈസ് ചാന്‍സിലര്‍ക്ക്. അതുകൊണ്ടുതന്നെ വൈസ് ചാന്‍സിലര്‍ക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത ബുദ്ധ ഇന്‍ ഇ ട്രാഫിക് ജാം എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് എസ്എഫ്ഐ-എബിവിപി സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് വിവരം.