Asianet News MalayalamAsianet News Malayalam

സിദ്ധിഖിന്‍റെ അഭിപ്രായം 'അമ്മ'യുടേതല്ല; പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധം: ജഗദീഷ്

കെപിസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്. വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുകയെന്നും ജഗദീഷ് പറഞ്ഞു. 

Jagadish respond
Author
Trivandrum, First Published Oct 16, 2018, 5:54 PM IST

തിരുവനന്തപുരം: നടികള്‍ക്കെതിരെ കെപിസി ലളിതയും സിദ്ധിഖും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ജഗദീഷ്.  വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ്. 

നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. ജനറല്‍ ബോഡി വിളിക്കുന്നത് ഒരാള്‍ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. സിദ്ധിഖിന്‍റെ ധാർഷ്ട്യം നിറഞ്ഞ പരാമർശങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായും ജഗദീഷ് പറഞ്ഞു.

ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ധിഖ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. അതിൽ എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ധിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios