55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ് പാർട്ടി നേതാവ് ഫെർണാണ്ടോ ഹദ്ദാദിന് 45 ശതമാനം വോട്ട് നേടാനേ ആയുള്ളൂ.

ബ്രസീലിയ: ബ്രസീൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ർ ബോൽസൊനാരോയ്ക്ക് ജയം. 55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ് പാർട്ടി നേതാവ് ഫെർണാണ്ടോ ഹദ്ദാദിന് 45 ശതമാനം വോട്ട് നേടാനേ ആയുള്ളൂ. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രെംപിന്‍റെ കടുത്ത ആരാധകനായ ബൊൽസൊനാരോ ബ്രസീലിലെ അഴിമതിയും കുറ്റകൃത്യങ്ങളുടെ ഉയർന്ന തോതുമാണ് പ്രചാരണത്തിൽ മുഖ്യ വിഷയമാക്കിയിരുന്നത്.