ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി സിസ്റ്റർ അനുപമയുടെ അച്ഛനിൽ നിന്ന് മൊഴിയെടുത്തു
കോട്ടയം: ജലന്ധര് ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയ്ക്ക് പുറമെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച സിസ്റ്റർ അനുപമയുടെ അച്ഛൻ വർഗീസിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തുറവൂരിലെത്തി മൊഴിയെടുത്തത്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് പരാതി നൽകിയതും തുടർ നടപടികളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റർ അനുപമ അച്ഛൻ വർഗീസിന് എഴുതിയ കത്തും, കർദിനാളിന് നൽകിയ കത്തും അന്വേഷണസംഘം കൈപ്പറ്റി.
