അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് കന്യാസ്ത്രീയുടെ സഹോദരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കോട്ടയം: പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ്, അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തെന്ന്, പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. ഇതിന് പുറമെ കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത പദവിയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വാഗ്ദ്ധാനം ചെയ്തിരുന്നതായി ഇയാള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നായിരുന്നു ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം. കാലടി സ്വദേശിയായ സുഹൃത്ത് വഴിയായിരുന്നു അനുനയ നീക്കമെന്നും മൊഴിയില്‍ പറയുന്നു. ബിഷപ്പിനെതിരായ നടപടി വൈകുന്നതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് കന്യാസ്ത്രീയുടെ സഹോദരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഞ്ച് കോടിക്ക് പുറമെ കന്യാസ്ത്രീക്ക് സഭയില്‍ ഉന്നത പദവിയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വാഗ്ദ്ധാനം ചെയ്തിരുന്നതായി ഇയാള്‍ പറയുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള കന്യാസ്ത്രീയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പണം വാഗ്ദ്ധാനം ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നായിരുന്നു ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം. കാലടി സ്വദേശിയായ സുഹൃത്ത് വഴിയായിരുന്നു അനുനയ നീക്കമെന്നും മൊഴിയില്‍ പറയുന്നു.
ബിഷപ്പിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ സ്ത്രീയോട് എത്രയും വേഗം ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍റെ ഭര്‍ത്താവും കന്യാസ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു സ്ത്രീയുടെ ആരോപണം. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് എന്ന് പോകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുത്തിട്ടുമില്ല.
