സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസൽ, സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആർഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫൈസൽ സമ്മതിച്ചു. എന്നാൽ തനിക്കെതിരെ കോഫെപോസ ചുമത്തിയിട്ടില്ലെന്നാണ് ഫൈസലിന്റെ വിശദീകരണം. കോടിയേരിയുടെ യാത്രക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമല്ലെന്നും, കൊടുവള്ളിയിലെ ഐഎൻഎൽ മുനിസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ച പ്രകാരമാണ് വാഹനം നൽകിയതെന്നും ഫൈസൽ കാരാട്ട് പറഞ്ഞു.