ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്ക് തിരുവനന്തപുരത്ത് സമാപനം. ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്രമത്തിലൂടെ ബിജെപിയെ തകർക്കാമെന്ന് സിപിഎം വിചാരിക്കേണ്ടെന്ന് അമിത് ഷാ പറഞ്ഞു. സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത് യാത്രയുടെ ശ്രദ്ധ തിരിക്കാനെന്നും ബിജെപി ദേശീയ അധ്യക്ഷൻ ആരോപിച്ചു.