കണ്ണൂര്‍: ബിജെപിയുടെ ജനരക്ഷായാത്രയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയതില്‍ കേസ് എടുത്തു. മുദ്രവാക്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത ബിജെപി നേതാവ് വി.മുരളീധരനെതിരെയാണ് കേസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തത്.
കൂത്തുപറമ്പ് വഴിയുള്ള ജനരക്ഷായാത്രയുടെ പര്യടനത്തിനിടെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ബിജെപി പ്രവർത്തകർ കൊലവിളി മുദ്രവാക്യം വിളിച്ചത്. മുദ്രവാക്യം വിളിയുടെ വീഡിയോ ദൃശ്യങ്ങൾ ബിജെപി സംസ്ഥാന നേതാവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ സിപിഎം രംഗത്ത് വന്നു. അതേസമയം, ജനരക്ഷായാത്രയിൽ കൊലവിളി മുദ്രാവാക്യം ഉയർന്നിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്‍റെ വാദം.
