ജെഡിയു  മുന്നണിവിടുന്നത് ഫോണില്‍ പോലും അറിയിച്ചില്ല: രമേശ് ചെന്നിത്തല

First Published 12, Jan 2018, 6:17 PM IST
Janata Dal United Alliance wit udf ldf
Highlights

തിരുവനന്തപുരം: ജെഡിയു മുന്നണി വിടുന്നതിനു മുന്പ് സാമാന്യ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നണി വിടുന്നതിന് മുന്പ് ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

രാഷ്ട്രീയ അഭയം നൽകിയ യുഡിഫിനോട് കാട്ടിയത് രാഷ്ട്രീയ  വഞ്ചനയാണ്. എന്ത്  നഷ്ടം ആണ് യുഡിഫില്‍ നിന്നപ്പോൾ  ഉണ്ടായതു എന്നു വീരേന്ദ്രകുമാർ വ്യക്തമാക്കിയില്ല. ചവിട്ടിപുറത്താക്കിയപ്പോള്‍ അഭയം  നല്കിയതിനുള്ള  ശിക്ഷ ആണ് ഇപ്പോൾ കിട്ടിയത് എല്‍ഡിഎഫുമായി  ചേർന്ന് രഹസ്യ ബാന്ധവം ഉണ്ടാകുകയിരുന്നു.

അവരുടെ ചുവടുമാറ്റം മൂലം യുഡിഎഫിന് ഒരു ചുക്കും  സംഭവിക്കില്ല. ഒരു  കരിയില അനക്കം  പോലും  ഉണ്ടാക്കിയിട്ടില്ല. വഞ്ചിയിൽ ഇരുന്നു വഞ്ചി  തുരക്കാൻ ശ്രമിക്കുന്നവർ പോകുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു

loader