കോഴിക്കോട്: കോൺഗ്രസിന് നേതൃത്വത്തിനെതിരെ വീണ്ടും ജനതാദള്‍ യുണൈറ്റഡ്. യു ഡി എഫ് സർക്കാരിന്റെ അവസാന മന്ത്രിസഭയെടുത്ത കടുംവെട്ട് തീരുമാനങ്ങൾ യു ഡി എഫിൽ ആലോചിക്കാതെയാണെന്നും വിവാദ തീരുമാനങ്ങളാണ് നിക്ഷ്പക്ഷരായ വോട്ടർമാരെ യു ഡി എഫിൽ നിന്ന് അകറ്റിയതെന്ന് ജനതാദൾ യുണൈറ്റഡ് സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യു ഡി എഫിന്റ സംഘടനാപരമായ ദൗർ‍ബല്യം തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി. നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകണം. നിയമസഭയിൽ ശക്തമായ നിലപാടെടുക്കാൻ യു ഡി എഫിനാകണമെന്നും വർഗീസ് ജോർജ്ജ് പറഞ്ഞു.