Asianet News MalayalamAsianet News Malayalam

അൽ ഖ്വയ്ദ തട്ടിക്കൊണ്ടുപോയ മാധ്യമപ്രവർത്തകന് മോചനം

നരകതുല്യം എന്നാണ് തന്റെ മൂന്നുവർഷത്തെ ജീവിതത്തെ യാസുദ വിശേഷിപ്പിക്കുന്നത്. മാനസികമായും ശാരീരികമായും താൻ അത്രയേറെ അനുഭവിച്ചു എന്ന് യാസുദ വെളിപ്പെടുത്തുന്നു. 
 

japanese journalist released from syria after 3 years jail life
Author
Tokyo, First Published Oct 26, 2018, 12:04 PM IST


ടോക്കിയ: സിറിയൻ ജയിലിൽ മൂന്നു വർഷത്തെ നരകയാതനകൾക്ക് ശേഷം സ്വന്തം രാജ്യമായ ജപ്പാനിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് സ്വതന്ത്രമാധ്യമപ്രവർത്തകനായ ജുംബോയ് യാസുദ.  അൽഖ്വയ്ദ ഭീകരരാണ്  മൂന്നു വർഷം മുമ്പ് നാൽപത്തിനാല് വയസ്സുള്ള യാസുദോയെ പിടിച്ചു കൊണ്ടുപോയത്. നരകതുല്യം എന്നാണ് തന്റെ മൂന്നുവർഷത്തെ ജീവിതത്തെ യാസുദ വിശേഷിപ്പിക്കുന്നത്. മാനസികമായും ശാരീരികമായും താൻ അത്രയേറെ അനുഭവിച്ചു എന്ന് യാസുദ വെളിപ്പെടുത്തുന്നു. 

2016 ലാണ് അൽഖ്വയ്ദയുടെ സഹ​ഗ്രൂപ്പായ നുസ്റ ​സംഘം ഇയാള തട്ടിക്കൊണ്ടുപോയത്. നാട്ടിലെക്ക് തിരികെയെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്നോ രക്ഷപ്പെടാൻ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. നാൽപത് മാസത്തെ തടവു ജീവിതത്തിന് ശേഷം ടോക്കിയോയിലേക്ക് മടങ്ങിപ്പോകുന്ന യാസുദ മാധ്യമങ്ങളോട് പറഞ്ഞു. തടവിൽ നിന്ന് യാസുദയെ രക്ഷിക്കാൻ ജാപ്പനീസ് സർക്കാർ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വന്തം ഭാഷ വരെ മറന്നു പോയ അവസ്ഥയിലാണ് താനെന്ന് യാസുദ പറയുന്നു. 

സിറിയൻ യുദ്ധത്തിന്റെ ദുരന്തമുഖങ്ങൾ റിപ്പോർട്ട് ചെയ്യാൻ യാസുദ ഇറാഖിലേക്ക് യാത്ര ചെയ്തിരുന്നു. യുദ്ധാനന്തരം അവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങൾ. ഭക്ഷണ ദൗർലഭ്യം, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുത്തി അദ്ദേഹം ഒരു പുസ്തകവും രചിച്ചിരുന്നു. 2007 ൽ ഇറാഖിലെ യുദ്ധഭൂമിയിൽ കുക്കായി ജോലി ചെയ്തിരുന്ന ആളാണ് യാസുദ. യുദ്ധഭൂമിയിലെ തൊഴിലാളികളെക്കുറിച്ചും തന്റെ പുസ്തകങ്ങളിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios