ഏകദേശം രണ്ട് മാസം മുന്‍പ് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പ്രത്യേക സംഘമാണ് നടത്തുന്നത്.
കോട്ടയം: പത്തനംതിട്ട സ്വദേശി ജസ്ന മരിയ ജെയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള് പ്രക്ഷോഭത്തിലേക്ക്. ജസ്നയെ ആരെങ്കിലും മനഃപൂര്വ്വം ഒളിപ്പിച്ചതായിരിക്കാമെന്ന്
അച്ഛന് ജെയിംസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏകദേശം രണ്ട് മാസം മുന്പ് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള് പ്രത്യേക സംഘമാണ് നടത്തുന്നത്. അന്വേഷണത്തില് തൃപ്തി പ്രകടിപ്പിച്ച ജസ്നയുടെ അച്ഛന് പക്ഷെ ജസ്നയെ ബംഗളുരൂവില് കണ്ടെന്ന പ്രചാരണം തള്ളി. ജസ്നയുമായി തനിക്കും കുടുംബത്തിനും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും എവിടെ പോയാലും വിളിക്കുമായിരുന്നുവെന്നും ജെയിംസ് ജോസഫ് പറഞ്ഞു. ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ആക്ഷന് കൗണ്സിലിന്റെയും തീരുമാനം. ഫേസ്ബുക്ക് കൂട്ടായ്മ കോട്ടയം കളക്ടേറ്റിന് മുന്നില് സമരം തുടങ്ങിയിട്ടുണ്ട്.
