മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള പ്രശ്നങ്ങളാണ് മാനവേന്ദ്ര സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തെത്തിച്ചത്. ഏറെക്കാലമായി ബിജെപിയുമായി അകന്ന് നില്‍ക്കുകയായിരുന്നു അദ്ദേഹം. വസുന്ധരയുടെ ഭരണത്തില്‍ ജനങ്ങളുടെ ആത്മാഭിമാനം നഷ്ടമായെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

ജയ്പൂര്‍: ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായ രാജസ്ഥാനില്‍ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി. ജസ്വന്ത് സിങിന്റെ മകനും മുന്‍ എംഎല്‍എയുമായ മാനവേന്ദ്ര സിങ് ബിജെപിയെ പ്രതിസന്ദിയിലാക്കി പാര്‍ട്ടി വിട്ടു. ബിജെപിയിലെത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മാനവേന്ദ്ര സിങ് തീരുമാനം പ്രഖ്യാപിച്ചത്.

ജനങ്ങളുടെ അഭിമാനം സംരക്ഷിക്കാന്‍ അണിചേരൂവെന്ന് ആഹ്വാനം നടത്തി സ്വാഭിമാന്‍ റാലി നടത്തിയ ശേഷമാണ് ജസ്വന്ത് സിങിന്റെ മകന്‍ പ്രഖ്യാപനം നടത്തിയത്. അധികാരത്തിലേക്ക് ബിജെപിയെ തിരഞ്ഞെടുത്തത് നമ്മുടെയെല്ലാം തെറ്റായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള പ്രശ്നങ്ങളാണ് മാനവേന്ദ്ര സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തെത്തിച്ചത്. ഏറെക്കാലമായി ബിജെപിയുമായി അകന്ന് നില്‍ക്കുകയായിരുന്നു അദ്ദേഹം. വസുന്ധരയുടെ ഭരണത്തില്‍ ജനങ്ങളുടെ ആത്മാഭിമാനം നഷ്ടമായെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.