വെള്ളപ്പൊക്കത്തില്‍ വലയുന്നവര്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലെന്ന അവസ്ഥയുമുണ്ട്. അതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ കുടിവെള്ള സംഭരണത്തിനുള്ള മാര്‍ഗങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്

മഹാ പ്രളയം കേരളത്തില്‍ കനത്ത ദുരന്തം വിതയ്ക്കുകയാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാലവര്‍ഷത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. ശുദ്ധ ജല വിതരണം മുടങ്ങിയതും പ്രളയത്തിനിടയ്ക്ക് ജനങ്ങളെ വട്ടം കറക്കുകയാണ്.

വെള്ളപ്പൊക്കത്തില്‍ വലയുന്നവര്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലെന്ന അവസ്ഥയുമുണ്ട്. അതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ കുടിവെള്ള സംഭരണത്തിനുള്ള മാര്‍ഗങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ജാവേദ് പര്‍വേശിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കുടിവെള്ള സംഭരണം, എന്‍റെ വീട്ടിൽ!

വേണ്ട സാധനങ്ങൾ 

വൃത്തിയുള്ള അലക്കിയ തുണി, അകത്ത് വയ്ക്കാൻ ഒരു വൃത്തിയുള്ള കല്ല്, നല്ല ഒരു ബക്കറ്റ്, പിന്നെ അടുത്തടുത്ത് രണ്ട് കയറോ കമ്പിയോ.

എറണാകുളത്ത് ശുദ്ധജലവിതരണം മുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം

ഇതാണ് ഏറ്റവും എഫക്ടീവ് ആയ മാർഗ്ഗമെന്നും നാട്ടിൻ പുറത്ത് തോരാമഴക്കാലത്ത് പണ്ടേ പ്രയോഗിച്ചിരുന്ന വിദ്യയാണെന്നുമുള്ള കമന്‍റുകളാണ് നിറയുന്നത്.