മരുന്ന് പുരട്ടിയതോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ജവാന്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. പുരട്ടിയ മരുന്നില്‍ വിഷം ചേര്‍ത്തിരുന്നെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്

മുംബെെ: മരുന്നില്‍ വിഷം ചേര്‍ത്ത് നല്‍കി ഭാര്യ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ജവാന്‍. ലെെംഗിക ഉത്തേജനം ലഭിക്കുമെന്ന് പറഞ്ഞ് നല്‍കിയ മരുന്നില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം ചേര്‍ത്തെന്ന പരാതിയുമായാണ് ജവാന്‍ മഹാരാഷ്ട്രയിലെ അഹ്മദ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വിഷയത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. താന്‍ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ ലെെംഗിക ഉത്തേജനത്തിനായി സ്വകാര്യ ഭാഗങ്ങളില്‍ പുരട്ടണമെന്ന് പറഞ്ഞ് ഭാര്യ മരുന്ന് നല്‍കിയെന്ന് ജവാന്‍റെ പരാതിയില്‍ പറയുന്നു. എന്നാല്‍, മരുന്ന് പുരട്ടിയതോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ജവാന്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.

പുരട്ടിയ മരുന്നില്‍ വിഷം ചേര്‍ത്തിരുന്നെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതോടെ പരാതിയുമായി ജവാന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും ഇതിന്‍റെ ഫലം ലഭിച്ച് കഴിഞ്ഞാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.