ശ്രീരാംപുരയിലുള്ള തമിഴ്നാട് സ്വദേശികളെല്ലാം ആശങ്കയോടെയാണ് ചെന്നൈയിൽ നിന്നുള്ള വാർത്തകൾ കേൾക്കുന്നത്. ശ്രീരാംപുരയിലേത് പോലെ ശിവാജിനഗർ, മല്ലേശ്വരം, ഉൾപ്പെടെ തമിഴ്നാട്ടിൽ നിന്നുള്ളവർ കൂട്ടമായി താമസിക്കുന്ന ബംഗളുരുവിലെ പ്രദേശങ്ങളിലെല്ലം കർണാടക സർക്കാർ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന അത്തിബലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസ് കാവലുണ്ട്. ജയലളിതയുടെ ജന്മസ്ഥലമായ മാണ്ഡ്യിയിയലും ജയ പഠിച്ച ബംഗളുരുവിലെ സ്കൂളിന്റെ പരിസരങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രി ജി പരമേശ്വര ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേ സമയം ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പ്രശ്ന സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിരുവണ്ണാമലയിൽ വച്ച് ബസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കർണാടക ആർടിസി ബസുകൾ തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചു. തമിഴ്നാട് ബസുകളും കർണാടക അതിർത്തി വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്..

ആന്ധ്രപ്രദേശ് ബസുകളും തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.