ജയലളിത ചികിത്സയോട് പ്രതികരിക്കുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. പാർട്ടിവക്താവിനെ ഉദ്ധരിച്ചാണ് പിടിഐ വാർത്ത പുറത്തുവിട്ടത് .

അതേസമയം ജയലളിത മരിച്ചെന്ന് വാര്‍ത്ത നല്‍കിയ തമിഴ് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു. അതോടൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് താഴ്ത്തി കെട്ടിയ പതാക തിരികെ ഉയര്‍ത്തിയിട്ടുമുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്തയാണ് ആശുപത്രിക്ക് മുന്നില്‍ വലിയ സംഘര്‍ഷത്തിന് കാരണമായത്. ഇപ്പോഴും അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇതോടെ സംസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഐടി സ്ഥാപനങ്ങള്‍ക്ക് ഉച്ചക്കുതന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകള്‍ നേരത്തെ വിട്ടു. നഗരത്തിലടക്കം സംസ്ഥാനത്താകെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങള്‍ക്കും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. തമിഴ്നാട്ടില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.