മൃതദേഹം അല്‍പ്പസമയത്തിനകം മുഖ്യമന്ത്രിയുടെ വസതിയായ പയസ് ഗാര്‍ഡിനിലേക്ക് മാറ്റും. പ്രമുഖ നേതാക്കളെല്ലാം പയസ് ഗാര്‍ഡനിലെത്തി അന്ത്യോപചാരം അര്‍പ്പിക്കും. തമിഴ്നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു..

ജനകീയനേതാവിനെ നഷ്ടമായെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു ജയലളിതയെന്ന് നരേന്ദ്രമോദി പറഞ്ഞു . കേരളത്തോട് മമത പുലർത്തിയ നേതാവെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.