സ്വകാര്യ ബസ് ഡ്രൈവറെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റൊരു ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റൊരു ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജിയാര്‍പടി തൃക്കലങ്ങോട് സ്വദേശി കഞ്ഞിപ്പറ്റ കെ പി ബാവ മുസ്സമിലി(33)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്-മഞ്ചേരി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറാണ് മുസമ്മില്‍. ബസിനെ മറികടക്കാന്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞാണ് ഇയാള്‍ അതിക്രമം നടത്തിയത്. കോഴിക്കോട്-വേങ്ങര റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറായ മലപ്പുറം വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി അരിമ്പ്ര വീട്ടില്‍ അബ്ദുല്‍ നാസറിനാണ് കുത്തേറ്റത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലെ ശുചിമുറിയില്‍ വച്ചായിരുന്നു ആക്രമണം. നെറ്റിയുടെ ഇടതുഭാഗത്തും കഴുത്തിനും മുറിവേറ്റു. ചുമലില്‍ കടിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred