ലോകത്തെ തന്നെ മികച്ച ഡോക്ടര്‍മാരുടെ സേവനത്തോടെ ജയലളിതയ്ക്ക് മികച്ച ചികിത്സ തന്നെയാണ് ആശുപത്രി നല്‍കിയതെന്നും പ്രതാപ് റെഡ്ഡി വ്യക്തമാക്കി. കഴിഞ്ഞ മാസം 21 ാം തീയതിയ്ക്ക് ശേഷം രണ്ടാഴ്ചയോളമായി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.