ചെന്നൈ: ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് വരികയായിരുന്നു ജയലളിത. അതിനിടയിലാണ് ഹദയസ്തംഭനം ഉണ്ടായത്. ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യം രോഗിയ്ക്ക് നല്‍കുന്നത് സിപിആര്‍ ആണ്-കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍. 

എന്നാല്‍ ജയയുടെ കാര്യത്തില്‍ സിപിആര്‍ വിജയം ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇസിഎംഒയുടെ സഹായത്തോടെയാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. എക്‌സ്ട്രകോര്‍പ്പറല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ എന്നതാണ് ഇസിഎംഒയുടെ പൂര്‍ണ രൂപം.

ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്.

ഈ സമയം ഹൃദയത്തിനും ശ്വാസകോശത്തിനും ആവശ്യമായ ചികിത്സ നല്‍കാം. അവയവങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ ഇസിഎംഒ എടുത്ത് മാറ്റും.