വെള്ളിത്തിരയിലെ നായികയായി മാത്രമല്ല പിന്നണിഗായികയായും ജയലളിത കയ്യടി നേടിയിട്ടുണ്ട് 1969ല്‍ അടിമൈപ്പെണ്‍ എന്ന സിനിമയില്‍ എന്ന സിനിമയില്‍ അമ്മ എന്‍ട്രാല്‍ അന്‍പ് എന്ന ഗാനമാലപിച്ചുകൊണ്ടാണ് ജയലളിത പിന്നണിഗായികയാകുന്നത്. വാലിയുടെ വരികള്‍ക്ക് കെ വി എമ്മായിരുന്നു ഈണം നല്‍കിയത്. പിന്നീട് 11ഓളം സിനിമകള്‍ക്കായി ജയലളിത പിന്നണി പാടി. എസ് പി ബാലസുബ്രഹ്‍മണ്യത്തിനും പി സുശീലയ്‍ക്കും ഒക്കെ ഒപ്പം പാടിയ പാട്ടുകള്‍ ഹിറ്റുമായിരുന്നു. മൂന്ന് ആല്‍ബങ്ങളില്‍ ഭക്തി ഗാനങ്ങളും ജയലളിത പാടിയിട്ടുണ്ട്.

ജയലളിത പാടിയ പാട്ടുകള്‍