ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണമുണ്ടാക്കിയ ഞെട്ടലിലും ദുഖത്തിലും 470 പേർ മരിച്ചുവെന്ന് അണ്ണാഡിഎംകെ പാര്‍ട്ടി വൃത്തങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷം രൂപ ധനസഹായം നൽകുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

ജയലളിതയുടെ മരണത്തിനു പിന്നാലെ ആറുപേർ ജീവനൊടുക്കിയെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. ഇതുവരെ മരിച്ചവരിൽ 203 പേരുടെ വിവരങ്ങൾ പാർട്ടി പുറത്തുവിട്ടു. ചെന്നൈ, വെല്ലൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂർ, ഇറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്‌തമാക്കിയത്.

നേരത്തെ 77 പേർ മരിച്ചെന്ന ആദ്യകണക്കുകൾ പുറത്തു വന്നപ്പോൾ, മരണമടഞ്ഞവരുടെ കുടുംബത്തിനു സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.