തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും. രാവിലെ ഒന്‍പതിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ജയലളിതയുടെ സംസ്കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred