തിരുവനന്തപുരം: കൂട്ടബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതെന്ന് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രാദേശിക സിപിഎം നേതാവുമായ ജയന്തന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ല. യുവതി ആവശ്യപ്പെട്ട 15 ലക്ഷം രൂപ നല്‍കാത്തതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നും ജയന്തന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ പക്കല്‍ എത്തിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് യുവതി മൊഴി നല്‍കിയത്. അങ്ങനെ ആ കേസ് അവിടെ അവസാനിച്ചതായിരുന്നു. അതിനുശേഷം തന്നെ വിളിച്ച് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ജയന്തന്‍ പറഞ്ഞു. ഇപ്പോള്‍ ഈ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ജയന്തന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.