Asianet News MalayalamAsianet News Malayalam

ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ

സമരക്കാരെ സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥൻ തെറ്റിദ്ധരിപ്പിച്ചു. സീ വാഷിംഗിലെ വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നതുവരെ സമരക്കാർ കാത്തിരിക്കണമെന്ന് ഇ പി ജയരാജൻ

jayarajan repeating that the government will not stop mining in alappat
Author
Thiruvananthapuram, First Published Jan 23, 2019, 3:07 PM IST

തിരുവനന്തപുരം: ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ. പ്രതിഷേധക്കാർ സമരം നിർത്തി സർക്കാരുമായി സഹകരിക്കണം. കരിമണൽ കേരളത്തിന്‍റെ സമ്പത്താണ്. അതുപയോഗിക്കാൻ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയിൽ ഖനനം നിർത്തി കമ്പനി പൂട്ടാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും ജയരാജൻ പറഞ്ഞു.

ഖനനം പൂർണ്ണമായും നിർത്തിയാൽ സമരം നിർത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എം എൽ എയുമായി നടത്തിയ ചര്‍ച്ചയിൽ സമരസമിതി ആവര്‍ത്തിച്ചിരുന്നു. ഖനനം പൂര്‍ണ്ണമായും നിര്‍ത്താനാവില്ലെന്നും സീ വാഷ് മാത്രം നിര്‍ത്താമെന്നുമായിരുന്നു സര്‍ക്കാര്‍ സമരസമിതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഖനനം നിര്‍ത്തണമെന്ന ഉറച്ച നിലപാട് തുടരുകയാണ് അലപ്പാട് സമരമസമിതി.

Follow Us:
Download App:
  • android
  • ios