തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി ജെഡിയുവില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് സംസ്ഥാന കമ്മിറ്റിയില്‍ രാജി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസും രാജി സന്നദ്ധത അറിയിച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നതെന്ന് വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്നും വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. വര്‍ഗ്ഗീസ് ജോര്‍ജ്ജ് മാത്രമല്ല, താനും വീരേന്ദ്രകുമാറും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ജെഡിയും ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. ഇക്കാര്യം ഇന്നത്തെ സംസ്ഥാനകമ്മിറ്റിയില്‍ ആവര്‍ത്തിക്കുമെന്നും ഷെയ്ഖ് പി ഹാരിസ് കോഴിക്കോട് പറഞ്ഞു.

പാര്‍ട്ടി നേതാക്കളുടെ രാജി സന്നദ്ധത ആഭ്യന്തരകാര്യമെന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു .അംഗത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്തം നേതാക്കള്‍ക്കാണെന്നും എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.