Asianet News MalayalamAsianet News Malayalam

മാത്യു ടി.തോമസ് പുറത്തേയ്ക്കോ? മന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ജെഡിഎസ് ദേശീയ നേതൃത്വം

മന്ത്രി മാത്യു ടി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

jdu against mathew t thomas
Author
Bengaluru, First Published Nov 23, 2018, 1:50 PM IST

ബെംഗളൂരു: മന്ത്രി മാത്യു ടി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി മാറാമെന്ന് ധാരണയുണ്ടെന്ന് ദേവഗൗഡ വിശദമാക്കി.

ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ബെംഗളുരുവില്‍ വച്ച് ചര്‍ച്ച നടത്തി. മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. 

മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്‍റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios