തിരുവനന്തപുരം: മുന്നണിമാറ്റത്തിൽ ജെഡിയു തീരുമാനം 12ന്. എംപി വീരേന്ദ്രകുമാര്‍ രാജിവച്ച ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തീരുമാനിക്കാന്‍ ജനുവരി 11,12 തിയതികളിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗങ്ങള്‍ക്ക് ശേഷമാകും തീരുമാനം.

സിപിഎമ്മുമായി അനൗദ്യോഗിക ചർച്ചകള്‍ നടക്കുകയാണ്. വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന. എന്നാല്‍ ജെഡിഎസില്‍ ലയിക്കാതെയുള്ള മുന്നണി പ്രവേശത്തില്‍ മറ്റ് ഘടകക്ഷികളുടെ നിലാപാട് വ്യക്തമല്ല. മുന്നണി പ്രവശേത്തില്‍ ഇത് നിര്‍ണായകമാവും.