ജപ്പാനില്‍ ജെബി ആഞ്ഞടിക്കുന്നു; 6 മരണം, വന്‍ നാശനഷ്ടം
First Published 4, Sep 2018, 7:56 PM IST

ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുംങ്കാറ്റില്‍ ഉലഞ്ഞ് ജപ്പാന്

ജാഗ്രതാ നിർദേശത്തെ തുടർന്ന് പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊടുംങ്കാറ്റിലും പേമാരിയിലും ഇതുവരെ ആറു പേർ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം

126 പേർക്ക് പരിക്കേറ്റു. കാറ്റിൽ കെട്ടിടങ്ങൾ തകർന്നാണ് മരണങ്ങൾ അധികവും സംഭവിച്ചത്.

ജെബി എന്ന പേരിലറിയപ്പെടുന്ന കൊടുംങ്കാറ്റ് രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായി.

മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിലാണ് ജെബി ആഞ്ഞടിക്കുന്നത്. കാറ്റിന്റെ ശക്തി വരും മണിക്കൂറിൽ കുറഞ്ഞ് വരുമെന്നാണ് കാലാവസ്ഥാ പ്രവചനം

രാജ്യത്തെ ചെറിയ ദ്വീപായ ഷികോകുവിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടെ മണിക്കൂറിൽ 208 കിലോ മീറ്റർ വേഗതിയിലാണ് കാറ്റ് അടിച്ചത്.

കിയോട്ടോ റെയിൽവെ സ്റ്റേഷനിലെ മേൽക്കൂര കൊടുംങ്കാറ്റിൽ നിലംപൊത്തി. ആളുകൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കൊടുംങ്കാറ്റിനെ തുടർന്ന് നൂറുകണക്കിനു വിമാന, ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ഒസാക്കയിലെ കൻസായി വിമാനത്താവളത്തിലെ റൺവെ ശക്തമായ മഴയിൽ മുങ്ങിക്കിടക്കുകയാണ്. ഒസാക്കയിലെ പ്രശസ്തമായ അമ്യൂസ്മെന്റ് പാർക്കായ യൂണിവേഴ്സൽ സറ്റുഡിയോസ് ജപ്പാനും അടച്ചു.


