നിരവധി പേരുടെ ജീവന്‍ നഷ്ടമായ കൊടുങ്കാറ്റ് രാജ്യത്തിന് കനത്ത നാശം വിതച്ചു. പത്ത് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണ സംഖ്യം ഉയരുമെന്നാണ് വിലയിരുത്തലുകള്‍.മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റുവീശിയത്
ടോക്കിയോ: കാല്‍നൂറ്റാണ്ടിനിടിയിലെ ഏറ്റവും ഭീകരമായ കൊടുങ്കാറ്റിനാണ് ജപ്പാന്‍ സാക്ഷ്യം വഹിച്ചത്. നിരവധി പേരുടെ ജീവന്‍ നഷ്ടമായ കൊടുങ്കാറ്റ് രാജ്യത്തിന് കനത്ത നാശം വിതച്ചു. പത്ത് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണ സംഖ്യം ഉയരുമെന്നാണ് വിലയിരുത്തലുകള്‍.
മണിക്കൂറില്‍ 208 മുതല്‍ 210 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റുവീശിയത്. ജെബി എന്ന പേരില്‍ അറിയപ്പെടുന്ന കൊടുങ്കാറ്റ് ഷിക്കോക്കു ദ്വീപിനടുത്താണ് ഏറ്റവും വലിയ നാശം വിതച്ചത്.
വിവിധ മേഖലകളില്‍ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. അതിനിടിയില്‍ കൊടുങ്കാറ്റിന്‍റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
