തനിക്കെതിരായ കേസിൽ സത്യവാങ്മൂലം നൽകിയ സിബിഐ നടപടിക്കെതിരെ പ്രതിഷേധവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സത്യവാങ്മൂലത്തിലെ നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സിബിഐ ഡയറക്ടക്ക് കത്ത് നൽകി. അതിടെ, ജേക്കബ് തോമസിന് എതിരായ ഹർജി നാലെ ഹൈക്കോടതി പരിഗണിക്കും.
ചീഫ് സെക്രട്ടറി മുഖേനയാണ് ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്ക് കത്തുനൽകിയത്. ജേക്കബ് തോമസിനെതിരായ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ചൂണ്ടികാട്ടി ഇന്നലെ ഹൈക്കോടതിയിൽ സിബിഐ സത്യവാങ്മൂലം നൽകിയിരുന്നു. അവധിയെടുത്ത് ജേക്കബ് തോമസ് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സിബിഐ ജേക്കബ് തോമിനെതിരെ സത്യവാങ്ങ്മൂലം നൽകിയത്. ഇത് ചോദ്യം ചെയ്താണ് ജേക്കബ് തോമസിന്റെ കത്ത്.
സത്യവാങ്ങമൂലം നിയമപരമായിന്നോ നടപടികള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഐ ഡയറക്ടറോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ നൽകിയ സത്യവാങ്മൂലത്തിനു പിന്നിലും ചില ഇടപെടലുകള്‍ നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലണ് ജേക്കബ് തോമസിന്റ കത്തെന്നാണ് സൂചന. ഹൈക്കോടതിയിൽ ജേക്കബ് തോമസിനെ അനുകൂീലിച്ചായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. ജേക്കബ് തോമസിന്രെ കത്ത് ചീഫ് സ,െക്രട്ടറി സിബിഐ ഡയറക്ടക്ക് കൈമാറയിട്ടുണ്ട്.
