കൊച്ചി: നടി നല്‍കിയ പരാതിയില്‍ സംവിധായകൻ ജീൻ പോൾ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷ്ണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹണീബി രണ്ട് സിനിമയില്‍ അഭിനയിച്ച നടി നല്‍കിയ കേസിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അനുവാദില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തികരമായി സിനിമ ചിത്രീകരിച്ചു, പ്രതിഫലം ചോദിച്ചതിന് അശ്ലീല ചുവയോടെ സംസാരിച്ചു തുടങ്ങിയവയാണ് പരാതി. ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വിശദവാദം നടക്കുക.
