ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 11 കെവി ലൈന്‍ പൊട്ടി വന്‍ തീപിടിത്തം

First Published 10, Mar 2018, 9:28 PM IST
Jeep accident in idukki
Highlights
  • ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
  • ഏക്കറുകണക്കിന് വനമേഖല കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ആനവിലാസം ചെങ്കരയില്‍ ജീപ്പ് അപകടത്തില്‍പെട്ട്   11 കെവി വൈദ്യതി ലൈൻ പൊട്ടി വീണ് വന്‍ തീപിടുത്തം. ഏക്കറുകണക്കിന് വനമേഖല കത്തി നശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടത്തിനിടയില്‍ വാഹനത്തിന്റെ ജോയിന്‍റ് തകര്‍ന്നതാണ് അപകത്തിന് കാരണം. കട്ടപ്പന ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

വൈകുന്നേരത്തോടെയാണ് തോട്ടം തൊഴിലാളികളെ തോട്ടത്തില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനായി പോയ വാഹനം അപകടത്തില്‍പെട്ടത്. ആനവിലാസം ചെങ്കരയില്‍വച്ച് ജീപ്പിന്റെ ജോയിന്‍റ് തകരുകയും നിയന്ത്രണം വിട്ട് വാഹനം സമീപത്ത് നിന്നിരുന്ന മരത്തില്‍ ഇടിച്ച് കൊക്കയിൽ പതിക്കുകയുമായിരുന്ന. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞ് സമീപത്തുള്ള  11 കെ വി ലൈനില്‍ പതിയ്ക്കുകയും ലൈന്‍പൊട്ടി വീഴുകയും തുടര്‍ന്ന് തീ പിടിയ്ക്കുകയുമായിരുന്നു. 

അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും ഡ്രൈവര്‍ കുരിശുമല ഇല്ലിക്കല്‍ മനോജ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വലിയ ശബ്ദ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മനോജിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ലൈന്‍ പൊട്ടി വീണ് കടുത്ത വേനലില്‍ പ്രദേശം ഉണങ്ങി കിടന്നിരുന്നതിനാല്‍ തീ വേഗത്തില്‍ പടരുകയും ചെയ്തു. ജീപ്പും ഏക്കറ്കണക്കിന് വനമേഖലയും കത്തിനശിച്ചു. നാട്ടുകാര്‍ വിരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവല്‍ തീയണയ്ക്കുകയുമായിരുന്നു. കുമളി പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. 

loader