കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടു എന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്

പത്തനംതിട്ട: കാണാതായ വിദ്യാര്‍ത്ഥിനി ജെസ്‌നയെ ബാംഗ്ലൂരില്‍ വച്ചു കണ്ടു എന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. ജെസ്‌നയെയും സുഹൃത്തിനെയും ബാംഗ്ലൂരില്‍ കണ്ടു എന്ന തരത്തിലുള്ള വാര്‍ത്തയായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല എന്ന് ജെസ്‌നയുടെ സഹോദരന്‍ പറയുന്നു. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസിന്റെ പ്രതികരണം ഇങ്ങനെ. 

ബെംഗളൂരുവില്‍ നിന്നു ലഭിച്ച വിവരം ഞങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതു ജെസ്നയാണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിസിടിവി ദൃശ്യങ്ങൾ പരി‌ശോധിച്ചാൽ മാത്രമേ വിവരത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ലഭിക്കുകയുള്ളു. 

ഇന്നു തന്നെ പൊലീസിൽ നിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ. അവൾക്കു വേണ്ടി പ്രാർഥിക്കണം എന്നായിരുന്നു ജെയ്‌സ് ജോണ്‍ ജെയിംസിന്റെ പ്രതികരണം.