ബെംഗളുരുവിലെ ധർമാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്ന അല്ലന്ന് സ്ഥിരീകരിച്ച് പൊലീസ്

ബെംഗളുരു: ബെംഗളുരുവിലെ ധർമാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്ന അല്ലന്ന് സ്ഥിരീകരിച്ച് പൊലീസ്. ആശ്വാസ് ഭവനില്‍ സുഹൃത്തുമായി എത്തിയത് മലായാളി വിദ്യാർത്ഥിനിയാണെന്നും അന്വേഷണസംഘം അറിയിച്ചു. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലന്നും പൊലീസ് വ്യകതമാക്കി.

സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് ആശ്വാസ് ഭവനിൽ എത്തിയത് ജസ്ന അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത് . ഇവിടെ എത്തിയത് മറ്റൊരു മലയാളി വിദ്യാര്‍ഥിനിയും സുഹൃത്തമാണ് കണ്ടെത്തി. ഇരുവരും പോയ നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണസംഘം പരിശോധന നടത്തി. 

ജസ്നയും സുഹൃത്തും ധർമ്മാരാമിലെ ആശ്വാസ് ഭവനിലെത്തിയെന്ന് നടത്തിപ്പുകാര്‍ കേരളത്തിലെ ജനപ്രതിനിധികളെയാണ് അറിയിച്ചത് ഇതെ തുടർന്നാണ് അന്വേഷണം സംഘം മൈസൂർ ബംഗ്ലൂരു എന്നിവിടങ്ങളില്‍ തെരച്ചില്‍ തുടങ്ങിയത് .രണ്ട് സംഘങ്ങള്‍ കര്‍ണാടകത്തിലും ഒരു സംഘം കേരളത്തിലും തിരച്ചിൽ തുടരുകയാണ് . ജസ്നയുടെ സഹോദരിയുടെ മോബൈലിലേയ്ക്ക് വന്ന മിസ്സ്ഡ് കാള്‍ കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങി 

മുണ്ടക്കയം പുഞ്ചവയല്‍ എന്നസ്ഥലത്ത് ജസ്നനില്‍ക്കുന്നതിന്‍റെയും ഒരു സ്വകാര്യ ബസ്സില്‍ ജസ്ന ഇരിക്കുന്നതിന്‍റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.അൻപത് ദിവസം മുൻപാണ് ജസ്നയെ കാണാതായത്. ജസ്നക്ക് വേണ്ടിയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് തിരുവല്ല ഡി വൈഎസ്സ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംചുമതല ഏറ്റെടുത്തത്