യാത്രക്കാരുമായെത്തിയ വിമാനത്തിന്‍റെ ചിറക് ട്രക്കിലിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

First Published 9, Apr 2018, 11:05 AM IST
Jet Airways Accident in  Indira Gandhi International Airport
Highlights

ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്
വിമാനം ലാന്‍റ് ചെയ്യുന്നതിനിടെയാണ് അപകടം

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ് എയര്‍വിമാനത്തിന്‍റെ ചിറക് ട്രക്കിലിടിച്ചു. ദുബായില്‍ നിന്നെത്തിയ വിമാനം ലാന്‍റ് ചെയ്യുന്നതിനിടെയാണ് അപകടം. മൂന്നാം ടെര്‍മിനലില്‍ വിമാനം ലാന്‍റ് ചെയ്യവേ താജ് സാറ്റ്സ് കാറ്ററിംഗിന്‍റെ ട്രെക്കില്‍ ചിറക് ഇടിക്കുകയായിരുന്നു. 

അപക സമയത്ത് 133 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. 125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജെറ്റ് എയര്‍വേഴ്സ് അധികൃതര്‍ അറിയിച്ചു.

loader