നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാനിരുന്ന ജെറ്റ് എയർവേസ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഒരുങ്ങവെ യന്ത്ര തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്.
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാനിരുന്ന ജെറ്റ് എയർവേസ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഒരുങ്ങവെ യന്ത്ര തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്.
ബദൽ സംവിധാനം ഏർപ്പെടുത്തിയില്ല എന്നാരോപിച്ചു 160 യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് നാളെ രാവിലെ ബദൽ വിമാനം അധികൃതർ ഏർപ്പെടുത്തി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
