മുംബൈ: ജെറ്റ് എയര്‍വേഴ്സില്‍ പൈലറ്റുമാര്‍ തമ്മില്‍ തല്ലി. സഹപൈലറ്റായ വനിതയെ മാര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍റെ ലൈസന്‍സ് റദ്ദാക്കി. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തില്‍ തിങ്കളാഴ്ചയായിരുന്നു പൈലറ്റുമാര്‍ തമ്മില്‍ തല്ലിയത്. 

ജനുവരി ഒന്നിന് പുലര്‍ച്ചെ 2.45-ഓടെയാണ് സംഭവം. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ഇറാന്‍-പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. 

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിന് വെളിയില്‍ വന്നിരുന്നു. തുടര്‍ന്ന് വിമാനത്തിന്‍റെ സുരക്ഷ പോലും പരിഗണിക്കാതെ ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് വരികയായിരുന്നു. ഇത് വിമാന സുരക്ഷാ നയത്തിന്‍റെ വീഴ്ചയാണെന്നു കാട്ടിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തത്.