ദുബായ് ഗോള്‍ഡ് സൂക്കിലെ ആഭരണ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു  ദുബായ്: ആഭരണ പ്രേമികളെ വിസ്മയിപ്പിക്കുകയാണ് ദുബായ് ഗോള്‍ഡ് സൂക്കില്‍ സംഘടിപ്പിച്ച ജൂവല്ലറി പ്രദര്‍ശനം. സ്വര്‍ണത്തില്‍ തീര്‍ത്ത ബുര്‍ജ് ഖലീഫയും ഗ്രാന്റ് മോസ്‌കുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്.  20 രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത അപാര്‍വവും അമൂല്യവുമായ ആഭരണ നിരയുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും തൂക്കമുള്ള സ്വര്‍ണ മോതിരമാണിത്. നജ്മത് തായിബയെന്ന അത്ഭുത മോതിരത്തിന് 63 അര കിലോ ഭാരമുണ്ട്. 5കിലോഗ്രാം തൂക്കമുള്ള അപൂര്‍വ രത്‌നങ്ങള്‍ പതിച്ച ഈ കലാസൃഷ്ടി  യുഎഇ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പിന്തുണയോടെ നിര്‍മ്മിച്ചതാണ്. 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഷെയ്ഖ് സയിദ് ഗ്രാന്റ് മോസ്‌കിന്റെ നേര്‍പകര്‍പ്പാണ് മറ്റൊരാകര്‍ഷണം.  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ പ്രഡഗാംഭീര്യത്തിനു തികച്ചും അനുയോജ്യമായ രീതിയിലാണ് പൊന്നില്‍ തീര്‍ത്ത ബുര്‍ജ്. 18 കാരറ്റ് സ്വര്‍ണത്തില്‍ 180 സെന്റീമീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ബുര്‍ജ് കാഴ്ചകാരെ അത്ഭുതപ്പെടുത്തും. 25 കിലോയാണ് ഇതിന്റെ ഭാരം.   അങ്ങനെ പതിനായിരത്തിലധികം ആഭരണ വിസ്മയങ്ങളുടെ സവിശേഷ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വര്‍ണത്തിലും വജ്രത്തിലും തീര്‍ത്ത അപൂര്‍വ ശൃഷ്ടികള്‍കാണാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് പ്രദര്‍ശനവേദിയിലേക്കെത്തുന്നുത്.  jewellary exhibition in dubai gold zouk