ദില്ലിയിലെ മാനസരോവര്‍ പാര്‍ക്കിനടുത്ത് ജൂലൈ 29ന് രാത്രി 8.20ഓടെയാണ് സംഭവം നടന്നത്. അക്രമം നടന്നതിന് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്

ദില്ലി: സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിച്ച് ആഭരണങ്ങളും മൊബൈല്‍ ഫോണും കവരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിയിലെ മാനസരോവര്‍ പാര്‍ക്കിനടുത്ത് ജൂലൈ 29ന് രാത്രി 8.20ഓടെയാണ് സംഭവം നടന്നത്. അക്രമം നടന്നതിന് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് പതുങ്ങിയെത്തിയ അക്രമി പിന്നില്‍ നിന്ന് കഴുത്ത് പിടിച്ചു ഞെരിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെയുണ്ടായ ആക്രമണത്തില്‍ സ്ത്രീ നിലത്തുവീണു. തുടര്‍ന്ന് സ്ത്രീയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും ബലംപ്രയോഗിച്ച് കൈവശപ്പെടുത്തിയ അക്രമി കടന്നുകളഞ്ഞു.

Scroll to load tweet…

കുറച്ചുദൂരം ഓടിയ ശേഷം മോഷ്ടാവ് കൂടെ വന്നയാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.